ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്


മണിയൂർ: മണിയൂർ ഗവ.ഐ.ടി.ഐ യിൽ എംപ്ലോയബലിറ്റി സ്കിൽ വിഷയത്തിൽ ക്ലാസെടുക്കാൻ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ, ബി.ബി.എ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ഡിഗ്രിയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടിക്കാഴ്ച 12-ന് 11 മണിക്ക് ഐ.ടി.ഐ യിൽ.