ഗവ. അഗ്രികള്‍ചറല്‍ഫാം വര്‍ക്കേഴ്‌സ് യുണിയന്‍ (എഐടിയുസി) ജില്ലാ സമ്മേളനം ഡിസംബര്‍ 19 ന് പേരാമ്പ്രയില്‍; സ്വാഗത സംഘം രൂപീകരിച്ചു


പേരാമ്പ്ര: ഗവണ്‍മെന്റ് അഗ്രികള്‍ചറല്‍ഫാം വര്‍ക്കേഴ്‌സ് യുണിയന്‍ എഐടിയുസി ജില്ലാ സമ്മേളനം ഡിസംബര്‍ 19 ന് പേരാമ്പ്രയില്‍ നടക്കും. സമ്മേളനവിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം സി.പി.ഐ പേരാമ്പ്ര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, പി.കെ രാജു, എം.കെ സീമ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.ദാമോദരന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ കണ്‍വീനറും ചെയര്‍മാനുമുള്‍പ്പെടെ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികള്‍:

  • പി.കെ സുരേഷ് (കണ്‍വീനര്‍)
  • യൂസഫ് കോറോത്ത് (ചെയര്‍മാന്‍)
  • ശശി കിഴക്കന്‍ പേരാമ്പ്ര, ഗംഗാധരന്‍ അത്യോട്ട് (ജോയിന്റ് കണ്‍വീനര്‍)
  • കെ.കെ ഭാസ്‌കരന്‍ മാസ്റ്റര്‍, പി.കെ രാജു (വൈസ് ചെയര്‍മാന്‍)
  • ഇ.പി ഹഫ്‌സത്ത് (ഖജാഞ്ചി).