‘ഖലൻ’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു


കൊയിലാണ്ടി: ഫിംഗർ ബുക്സ്‌ പ്രസിദ്ധീകരിച്ച പ്രവാസി എഴുത്തുകാരനായ ഫാറൂഖ്‌ ഹമദാനിയുടെ ‘ഖലൻ’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ വടകര പാർലമെന്റംഗം കെ.മുരളീധരനാണ്‌ പ്രകാശനം നിർവ്വഹിച്ചത്‌. പ്രഭാഷകനും എഴുത്തുകാരനുമായ എൻ.പി.അബ്ദുസ്സമദ് മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.

ഹുസ്സൈൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി മെമ്പർ ടി.ടി.ഇസ്മായിൽ, കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, വി.പി.ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, സി.കെ.വി.യൂസുഫ്, അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഫാറൂഖ് ഹമദാനി പുസ്തകം പരിചയപ്പെടുത്തി. അമേത്ത് കുഞ്ഞമ്മദ് നന്ദി പറഞ്ഞു.