കർഷകസംഘം പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
പേരാമ്പ്ര: കർഷക സമരത്തിനെതിരായ ബി.ജെ.പി സർക്കാറിന്റെ കിരാത നടപടികളിൽ പ്രതിഷേധിച്ച് കർഷകസംഘം പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ലംഖിപൂരിൽ കർഷകരെ വാഹനം കയറ്റി കൊന്നവരെ സംരക്ഷിക്കുന്ന യു.പി സർക്കാർ കൊലയാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
കർഷകസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ജില്ലാ കമ്മിറ്റി അംഗം പി. ബാലൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു. എടവന സുരേന്ദ്രൻ അധ്യക്ഷനായി. ടി.സി കുഞ്ഞമ്മദ്, ഇ. വൽസല, ഇ.ജെ ജയിംസ്, കെ.കെ ദിവാകരൻ, കെ.പി ഗോപി, എൻ.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.