കർഷകനൊരു കൈത്താങ്ങ്; ഇടവിളകൃഷിക്ക് വിത്തുകൾ വിതരണം ചെയ്ത് കർഷകസംഘം


കൊയിലാണ്ടി: കേരള കർഷക സംഘം നേതൃത്വത്തിൽ കർഷകർക്ക് ഇടവിള കൃഷിക്കുള്ള വിത്ത് വിതരണം നടത്തി. വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കർഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ നിർവ്‌വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ബിജു, വി.എം.നൗഷാദ്, ജാബിർ, ബിജീഷ് എന്നിവർ പങ്കെടുത്തു.