ക്ഷേത്രക്കമ്മിറ്റി ഓഫീസിന് നേരെ അക്രമം


കൊയിലാണ്ടി: വിരുന്നുകണ്ടി ശ്രീ വിരുന്നുകണ്ടി ക്ഷേത്രക്കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓഫീസിന്റെ മുകള്‍ നിലയിലേക്കുള്ള പടിക്കെട്ടിന്റെ വശങ്ങള്‍ തകര്‍ക്കുകയും സമീപത്തെ ചുറ്റുമതിലിന്റെ കുറെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

സംഭത്തിൽ ക്ഷേത്ര കമ്മറ്റി കൊയിലാണ്ടി പോലീസിൽ പരാതി നൽകി.