ക്വാറന്റൈന് ലംഘനത്തിന് പയ്യോളിയില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു
പയ്യോളി: പയ്യോളിയില്‍ കൊവിഡ് ക്വാറന്റൈന് ലംഘനത്തിന് 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പള്ളിക്കര മുക്കത്ത് കോളനിയിലെ 29 കാരനെതിരേയും ക്വാറന്റൈന് ലംഘനത്തിന് കേസെടുത്തു. കോവിഡ് രോഗിയുടെ വീട്ടിലെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ഇയാള്‍ പുറത്തിറങ്ങി നടക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
തിക്കോടി പഞ്ചായത്തിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ട ഒന്‍പതാം വാര്‍ഡ് പുറക്കാട് വെസ്റ്റില്‍ വീട്ടില്‍ ചടങ്ങ് നടത്തിയതിനും പോലീസ് കേസെടുത്തു. ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണില്‍ വീട്ടില്‍ ചടങ്ങ് നടത്തിയതിനാണ് ഗൃഹനാഥനെതിരെ കേസെടുത്തു.