പേരാമ്പ്ര മേഖലയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക; കായണ്ണയിലും കൂത്താളിയിലും ഇന്ന് ടി.പി.ആർ 25 ശതമാനത്തിന് മുകളിൽ, ജാഗ്രത


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ 4 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശര്മാനത്തിലധികമാണ്. കായണ്ണ, കൂത്താളി പഞ്ചായത്തുകളിൽ 25 ശതമാനത്തിലധികമാണ് ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആർ.

കായണ്ണയിൽ ഇന്ന് 28.6 ശതമാനമാണ് ടി.പി. ആർ. ഇവിടെ ഇന്നലെ 17.2 ശതമാനമായിരുന്നു. കൂത്താളിയിൽ ഇന്ന് 25 ശതമാനമാണ് ടി.പി.ആർ. ഇന്നലെ ഇവിടെ 30 ശതമാനമായിരുന്നു. ഇവിടെങ്ങളിൽ കോവിഡ് വ്യാപനം കുറയ്ക്കാൻ കഴിയാത്തത് ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നു.

അരിക്കുളം, ചക്കിട്ടപാറ, തുറയൂർ പഞ്ചായത്തുകളിൽ ഇന്ന് നേരിയ ആശ്വാസമുണ്ട്. ഇവിടെങ്ങളിൽ 5 ശതമാനത്തിൽ താഴെയാണ് ടി.പി.ആർ. ഇന്നലെ 24 ശതമാനം രേഖപ്പെടുത്തിയ പേരാമ്പ്രയിൽ ഇന്ന് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 34.8 ശതമാനം ടി.പി.ആർ രേഖപ്പെടുത്തിയ മേപ്പയ്യൂരിൽ 19.6 ശതമാനമായി കുറഞ്ഞെങ്കിലും ആശങ്കയൊഴിയുന്നില്ല.

പേരാമ്പ്ര മേഖലയിലെ ഇന്നത്തെ ടി.പി.ആർ നിരക്ക് താഴെക്കൊടുക്കുന്നു

മേപ്പയ്യൂർ – 19.6 %

കൂത്താളി – 25 %

പേരാമ്പ്ര – 10.4 %

ചെറുവണ്ണൂർ – 11.5 %

കീഴരിയൂർ – 24 %

ചങ്ങരോത്ത് – 9.8 %

കായണ്ണ – 28.6 %

നൊച്ചാട് – 15.8 %

തുറയൂർ – 2.5 %

ചക്കിട്ടപ്പാറ – 3.8 %

അരിക്കുളം – 3.7 %