കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരും
കോഴിക്കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അഅവലോകന യോഗത്തിലാണ് തീരുമാനം. മൂന്നാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോഗത്തിലെ തീരുമാനം.
അടുത്ത ഞായറാഴ്ചയും സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടായിരിക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു.
രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റഗറിയിൽപ്പെടുന്ന ജില്ലകളിൽ തീയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമർശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപടി തുടരാനാണ് തീരുമാനം.
കോവിഡ് കേസുകളിൽ കുറവില്ലാത്തതിനാൽ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തു.