കോവിഡ് വ്യാപനം; സംസ്ഥാനത്ത് പന്ത്രണ്ട് ട്രെയിനുകൾ റദ്ദാക്കി
കോഴിക്കോട്: കോവിഡ് വ്യാപന മൂലമുള്ള സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. കോവിഡ്, ഒമിക്രോൺ കണക്കുകൾ കുതിച്ചുയർന്നതോടെയാണ് റയിൽവെയുടെ ഈ നീക്കം.
തിരുവനന്തപുരം ഡിവിഷൻ
1)നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്(no.16366).
2) കോട്ടയം-കൊല്ലം അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06431).
3) കൊല്ലം – തിരുവനന്തപുരം അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06425)
4) തിരുവനന്തപുരം – നാഗർകോവിൽ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06435)
പാലക്കാട് ഡിവിഷൻ
1) ഷൊർണ്ണൂർ-കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06023)
2)കണ്ണൂർ-ഷൊർണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06024)
3)കണ്ണൂർ – മംഗളൂരു അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06477).
4)മംഗളൂരു-കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06478)
5)കോഴിക്കോട് – കണ്ണൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06481).
6)കണ്ണൂർ – ചർവത്തൂർ അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06469)
7)ചർവത്തൂർ-മംഗളൂരു അണ്റിസർവ്ഡ് എക്സ്പ്രെസ്സ്(no.06491)
8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(no.16610)