കോവിഡ് വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ മരുന്നിനൊപ്പം ജാഗ്രതയും വേണമെന്ന് പ്രധാനമന്ത്രി
രാജ്യത്തു കോവിഡ് വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ടില്‍ എയിംസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിന് വിതരണത്തിനുളള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണ്, അടുത്തവര്‍ഷം അവസാനത്തോടെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കും. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനേഷന് കഴിഞ്ഞാലും ജനങ്ങള്‍ ശ്രദ്ധയോടെ പെരുമാറണം. വാക്സീന് വരുംവരെ ശ്രദ്ധിക്കണം എന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ 2021ല്‍ മരുന്നിനൊപ്പം ജാഗ്രതയും എന്നതാണ് നമ്മുടെ മന്ത്രമെന്നും മോദി കൂട്ടിച്ചേര്‍ത്തു.