കോവിഡ് മൂലം പ്രയാസമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് എസ്.ടി.യു
പേരാമ്പ്ര: കോവിഡ് മഹാമാരി മൂലം പ്രയാസത്തിലായ തൊഴിലാളികള്‍ക്ക് 7000 രൂപ സഹായധനം അനുവദിക്കണമെന്നും, അടിക്കടിയുള്ള ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് മറ്റ് സഹായങ്ങള്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മോട്ടോര്‍ ഫെഡറേഷന്‍(എസ് ടി യു) പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആവള ഹമീദ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ റമീസ് എളയടം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് പി.കെ റഹീം, കെ.ടി കുഞ്ഞമ്മത്, ഇബ്രാഹിം കല്ലൂര്‍, തെനങ്കാലില്‍ അബ്ദുറഹിമാന്‍, സി.പി ഷൈജല്‍, കെ.പി.കരീം, റഷീദ് പുതിയോട്ടുങ്കര, അബ്ദുല്ല നൊച്ചാട് എന്നിവര്‍ പ്രസംഗിച്ചു.