കോവിഡ് മാനദണ്ഡം ലംഘിച്ച് കല്യാണം; വീട്ടുടമയുടെ പേരിൽ കേസ്, കല്യാണവീട്ടിലെ സാധനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു


നാദാപുരം: കോവിഡ് മാനദണ്ഡം ലംഘിച്ച് കല്യാണം നടത്തിയതിന് വീട്ടുടമയുടെ പേരിൽ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ ഇല്ലത്ത് പള്ളിക്ക് സമീപം കുനിയിൽ മുഹമ്മദിന്‍റെ പേരിലാണ് കേസെടുത്തത്. മകന്റെ കല്യാണത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ച് ഒട്ടേറെ ആളുകൾ പങ്കെടുത്തുവെന്നാണ് പരാതി.

ഇതേത്തുടർന്ന് നാദാപുരം എസ്.ഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി കസേരകളും സാധനസാമഗ്രികളും കസ്റ്റഡിയിലെടുക്കുകയായിരുന്നു