കോവിഡ് മരണ ധനസഹായം; സർക്കാർ ധനസഹായത്തിന് ബന്ധുക്കൾക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് സർക്കാർ ധന സഹായത്തിനായി ഓൺലൈനിൽ അപേക്ഷിക്കാം. 50,000 രൂപ എക്‌സ്‌ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 5000 രൂപ വീതം 36 മാസവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഹായത്തിന് അപേക്ഷിക്കുന്നതിനായി relief.kerala.gov.in വഴി അപേക്ഷിക്കാം. ഇത് കൂടാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയും വില്ലേജ് ഓഫീസര്‍മാര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാം.

അപേക്ഷയോടൊപ്പം കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും സമർപ്പിക്കേണ്ടതാണ്.