കോവിഡ് പ്രതിരോധത്തിന് മൂടാടിയിലെ പ്രവാസി കൂട്ടായ്മയുടെ പിന്‍തുണ
മൂടാടി: മൂടാടി പഞ്ചായത്തിലേക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്ത് പ്രവാസികൂട്ടായിമ. ‘മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍- ഖത്തര്‍’, 150 പി.പി.ഇ.കിറ്റുകളും 1000 മാസ്‌കുകളുമാണ് മൂടാടി പഞ്ചായത്തിന് നല്‍കിയത്.
അസോസിയേഷന്‍ പ്രസിഡന്റ് രാമന്‍ നായര്‍ കണ്ടിയാങ്കണ്ടി, ഭാരവാഹികളായ ഷാജി പീവീസ്, അഹമ്മദ് മൂടാടി, സി.പി.ഖാലിദ്, കെ.വി.ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായം എത്തിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഖില എം.പി, സെക്രട്ടറി എം.ഗിരീഷ്, എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.