കോവിഡ് ടെസ്റ്റിന് വിധേയരായവര്‍ക്ക് റിസള്‍ട്ട് വരുന്നതുവരെ റൂം ക്വാറന്റൈന്; നിര്‍ദേശവുമായി മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം
മേപ്പയ്യൂര്‍: കോവിഡ് പരിശോധനയ്ക്ക് വിധേയരാവുന്നവര്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിക്കുന്നതുവരെ റൂം ക്വാറന്റൈന് പാലിക്കണമെന്ന് മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ക്കിടയിലും മേപ്പയ്യൂരില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
റിസള്‍ട്ട് https://labsys.health.kerala.gov.in എന്ന സൈറ്റ് വഴിയോ മൊബൈല്‍ വഴിയോ അക്ഷയ /കമ്പ്യൂട്ടര്‍ സെന്റര്‍ വഴിയോ എടുക്കാവുന്നതാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.