കോവിഡ് ചികിത്സക്കായി ജില്ലയിൽ 48 ആശുപത്രികൾ സജ്ജം


കോഴിക്കോട്‌: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകേന്ദ്രം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സാ സൗകര്യങ്ങൾ ദിവസേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളുണ്ട്‌.

ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോ ഓർഡിനേറ്റർ മാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കോവിഡ് ബാധിതരെയുമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.
48 ആശുപത്രികളിലായി 784 കിടക്കകൾ ഒഴിവുണ്ട്‌. ഇതിൽ വെന്റിലേറ്ററോട് കൂടിയ ഐസിയു 66 എണ്ണവും വെന്റിലേറ്റർ 15 എണ്ണവുമാണ്‌. 1234 ഓക്സിജൻ വിതരണമുള്ള കിടക്കകളിൽ 347 എണ്ണം ഒഴിവുണ്ട്‌.

സർക്കാർ കോവിഡ് ആശുപത്രികളിൽ 206 കിടക്കകളും സ്വകാര്യ ആശുപത്രികളിൽ 573 കിടക്കകളും ഒഴിവുണ്ട്. സർക്കാർ മേഖലയിൽ പത്ത്‌ ആശുപത്രികളിലാണ് കോവിഡ് ചികിത്സാ സൗകര്യമൊരുക്കിയിട്ടുള്ളത്. ബീച്ച് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച് ഗൈനക്കോളജി, ഐഎംസിഎച്ച് പീഡിയാട്രിക്സ്, പിഎംഎസ്എസ് വൈ (മെഡിക്കൽ കോളേജ്), വടകര ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്‌ ആശുപത്രി കൊയിലാണ്ടി, താലൂക്ക് ആശുപത്രി പേരാമ്പ്ര, താലൂക്ക് ആശുപത്രി താമരശേരി, താലൂക്ക് ആശുപത്രി കുറ്റ്യാടി എന്നിവയാണ് സർക്കാർ മേഖലയിലുള്ളവ.

സർക്കാർ ആശുപത്രികൾക്ക് പുറമെ 38 സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യമുണ്ട്. ആശ ആശുപത്രി വടകര, മിംസ് ഗോവിന്ദപുരം, ബേബി മെമ്മോറിയൽ അരയിടത്ത്പാലം, സീയം ആശുപത്രി വടകര, കോ ഓപ്പറേറ്റീവ് ആശുപത്രി എരഞ്ഞിപ്പാലം, കോ ഓപ്പറേറ്റീവ് ആശുപത്രി വടകര, ധർമഗിരി സെന്റ് ജോസഫ് ആശുപത്രി മുക്കം, ഇഎംഎസ് മെമ്മോറിയൽ കോ ഓപ്പറേറ്റീവ് ആശുപത്രി മുക്കം, ഫാത്തിമ ആശുപത്രി കോഴിക്കോട്, ഇഖ്‌റ കോവിഡ് ആശുപത്രി എരഞ്ഞിപ്പാലം, ഇഖ്‌റ ആശുപത്രി (ഡയാലിസിസ്) മലാപ്പറമ്പ്, കിംസ് കൊടുവള്ളി, കെഎംസിടി കോവിഡ് ആശുപത്രി മണാശേരി, കെഎംസിടി മെഡിക്കൽ കോളേജ് മണാശേരി, ലിസ ആശുപത്രി തിരുവമ്പാടി.

ഇഖ്‌റ മെയിൻ മലാപ്പറമ്പ്, മലബാർ ആശുപത്രി എരഞ്ഞിപ്പാലം, മേയ്‌ത്ര കാരപ്പറമ്പ്, മെട്രോമേഡ് കാർഡിയാക് സെന്റർ പാലാഴി ബൈപാസ്, എംഎംസി മൊടക്കല്ലൂർ, എംവിആർ ക്യാൻസർ സെന്റർ ചൂലൂർ, നാഷണൽ ഹോസ്പിറ്റൽ മാവൂർ റോഡ്, നിർമല വെള്ളിമാട് കുന്ന്, പിവിഎസ് കോഴിക്കോട്, റിവർ ഷോർ പൂനൂർ, ശാന്തി ഓമശേരി, ശിഫ ചെറുവണ്ണൂർ, സ്റ്റാർ കെയർ തൊണ്ടയാട്, വിംസ് കെയർ ആൻഡ് ക്യുയർ കല്ലാച്ചി, രാജേന്ദ്ര ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ, റെഡ് ക്രസന്റ് ഫറോക്ക്‌, കോയാസ് ചെറുവണ്ണൂർ, അമാന ഹോസ്പിറ്റൽ കുറ്റ്യാടി, ചവറ താമരശേരി, ഇഎംഎസ് കോ ഓപ്പറേറ്റീവ് ആശുപത്രി പേരാമ്പ്ര, കെഎംസി കുറ്റ്യാടി, സ്മാർട്ട്‌ കോക്കല്ലൂർ, റഹ്മ തൊട്ടിൽപ്പാലം എന്നിവയാണ് സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ.