കോഴിക്കോട്ടേക്കാണോ പോവേണ്ടത്? ദേശീയപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം, വടകരയില്‍ നിന്നുള്ള വാഹനങ്ങള്‍ പോകേണ്ടത് ഇപ്രകാരം


വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഇന്നും ഗതാഗത നിയന്ത്രണമുണ്ട്.

മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് നിയന്ത്രണം ഉണ്ടാവുക. കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പയ്യോളി, മേപ്പയൂര്‍, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം. കോഴിക്കോട്ടു നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പാവങ്ങാടു നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം.

വടകരയില്‍ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകള്‍ 17-ാം മൈലില്‍ ആളെ ഇറക്കി തിരിച്ചു പോകണം. വലിയ ടാങ്കര്‍ വാഹനങ്ങള്‍ നന്തി മേഖലയില്‍ ഒഴിഞ്ഞ സ്ഥലത്തു നിര്‍ത്തിയിടണം. മാര്‍ച്ച് 30 നും 31 നും ഉച്ചയ്ക്ക് 12 മുതലാണു നിയന്ത്രണം. ഈ ദിവസങ്ങളിലെ ഗതാഗതനിയന്ത്രണം രാത്രി 10 മണി വരെ നീളുമെന്നും കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ.സി.സുഭാഷ് ബാബു അറിയിച്ചു.