കോഴിക്കോട്ടെ പ്രളയ ദുരിതാശ്വസ വിതരണത്തില്‍ വന്‍ തട്ടിപ്പ്: 53 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്


കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി സ്ഥിരീകരണം. 53 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് തട്ടിപ്പിനെക്കുറിച്ച് പ റയുന്നത്.

ഒരു അക്കൗണ്ടിലേക്ക് ഒമ്പതുതവണ തുക കൈമാറി. അടിയന്തിര ധനസഹായ തുക രണ്ടും മൂന്നും നാലും തവണ ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 2018ലെ മഹാപ്രളയത്തില്‍ കോഴിക്കോട് താലൂക്കില്‍ പ്രളയം ബാധിച്ച 20,000-ത്തിലധികം പേര്‍ക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്തത്.