കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു


കോഴിക്കോട്: കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. കൂരാച്ചുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ, തിരുവമ്പാടി സ്വദേശി നൗഫൽ ബാബു എന്നിവരാണ് മരിച്ചത്.

അബ്ദുൽ ഗഫൂർ മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. നാല്‍പ്പത്തി ആറ് വയസ്സാണ്. ഭാര്യ: വഹീദാ ഗഫൂർ. മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്‌ല ഫാത്തിമ.

കൂളിപ്പൊയില്‍ നൗഫല്‍ ബാബു (31) ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മുപ്പത്തി ഒന്ന് വയസ്സാണ്. പിതാവ്: ഉസ്മാന്‍, മാതാവ്: ഖദീജ, ഭാര്യ: ഹന്നാ ഫാത്തിമ, മകന്‍: അമന്‍ മുഹമ്മദ്, സഹോദരങ്ങള്‍: അഫ്‌സല്‍, ഫസ്ല.