കോഴിക്കോട് വെള്ളയിൽ കടലിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: വെള്ളയിൽ ഭാഗത്ത് കടലിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അബ്ദുള്‍ ഹക്കീമിനെ വെള്ളയില്‍ ഭാഗത്ത് കടലിൽ കാണാതായത്. കളിച്ചു കഴിഞ്ഞ ശേഷം കുളിക്കാനിറങ്ങിയതാകാമെന്ന് നാട്ടുകാർ പറഞ്ഞു.

പോലീസും മത്സ്യത്തൊഴിലാളികളുമാണ് കുട്ടിക്കായി തിരച്ചിൽ നടത്തിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

>