കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍


കോഴിക്കോട്: നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. യുവതിയുള്‍പ്പെടെ രണ്ട് പേരെ പോലീസ് പിടികൂടി. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂര്‍ ചെറുകുന്നിലെ ജാസ്മിന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് നിരോധിത മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ് എന്നിവ പിടികൂടി

ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു. മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ പരിധിയിലെ ലോഡ്ജുകളില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

അടുത്തകാലത്തായി ജില്ലയിൽ നിരവധി ഇടങ്ങളിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു.