കോഴിക്കോട് റമ്പൂട്ടാന്‍ വിഴുങ്ങി അബോധാവസ്ഥയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു
കോഴിക്കോട്: റമ്പൂട്ടാന്‍ വിഴുങ്ങി അബോധാവസ്ഥയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. കിഴക്കോത്ത് താന്നിക്കല്‍ ടി. നസീറിന്റെ മകള്‍ ആയിഷ സിയയാണ് മരിച്ചത്. ആഗസ്റ്റ് പത്തിനാണ് ആയിഷ കളിക്കുന്നതിനിടെ റമ്പൂട്ടാന്‍ വിഴുങ്ങിയത്.
ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ മരിച്ചു. ശഫീദ ബാനു ആണ് മാതാവ്. സഹോദരി: ഫാത്തിമ ഹസ.