കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കണ്ണൂര്‍ താനാ സ്വദേശി


മുക്കം: കണ്ണൂര്‍ താനാ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി കോഴിക്കോട്ടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ റസീന്‍ (24) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അഗസ്ത്യമുഴിയിലെ വാടകവീട്ടില്‍ റസീനിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ ഏഴുപേരാണ് താമസിച്ചിരുന്നത്. മുറി തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

താനാ റൂബി മന്‍സിലില്‍ സലീമിന്റെയും റുബീനയുടെയും മകനാണ് റസീന്‍. സഹോദരങ്ങള്‍: സിനാന്‍ ഫാത്തിമ, ആയിഷ.