കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫാനിന് തീ പിടിച്ചപ്പോള്‍ സമയോചിതമായി ഇടപെട്ട് പേരാമ്പ്രയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ ഐസിയു ആയ MICU ഫാനിന് തീ പിടിച്ചപ്പോള്‍ രക്ഷക്കെത്തിയത് ഡിവൈഎഫ്ഐ പ്രവര്ത്തകന്. ഡിവൈഎഫ്ഐ പേരാമ്പ്ര മേഖലയിലെ മറുതേരി യൂണിറ്റ് മെമ്പറായ സനൂപ് മറുതേരിയാണ് ഈ ധീരമായ പ്രവര്‍ത്തനം നടത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം സംഘടിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. അപകടം മനസിലാക്കിയ സനൂപ് പെട്ടന്ന് തന്നെ ഫാന്‍ എടത്തു മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികളുള്ള MICU ല്‍ വലിയ അപകടമാണ് സനൂപിന്റെ ധീരമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കിയത്.