കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ മുഖത്തടിച്ചു


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ മുഖത്തടിച്ചു. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയെ ആക്രമിച്ചത്. വയനാട് സ്വദേശിനി സെക്കീനയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെയാണ് സംഭവം.

ബന്ധുവിനെ കാണിക്കാനായി ആശുപത്രിയിലെത്തിയതായിരുന്നു സെക്കീന. ആശുപത്രിയില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനും സെക്കീനയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ജീവനക്കാരന്‍ സെക്കീനയുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍
യുവതി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.