കോഴിക്കോട് പള്ളിക്കലില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് പള്ളിക്കല്‍ മടവൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. അമ്പിളിമുക്ക് സ്വദേശി സഫീര്‍ ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തു നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി നിര്‍ദേശം നല്‍കി.