കോഴിക്കോട് നഗരത്തിലെ നിരവധി മോഷണക്കേസുകളിലെ പ്രതി നൗഷാദ് അറസ്റ്റില്‍
കോഴിക്കോട്: നിരവധി മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നല്ലളം ഗിരീഷ് തിയറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് സിറ്റി ക്രൈം സ്ക്വാഡിെന്റയും മെഡിക്കല്‍ കോളജ് പൊലീസിെന്റയും പിടിയിലായത്. മായനാട് കളരി ബസ്സ്റ്റോപ്പിന് സമീപത്തെ വാഹനപരിശോധനയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
ചേവായൂര്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് 30ലധികം മാലകള്‍ കവര്‍ന്നുവെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ച് വര്‍ഷമായി കോഴിക്കോട് നഗരത്തില്‍ നിരവധി മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണിയാള്‍. കൊണ്ടോട്ടി
കലാമ്ബ്രം എക്കാംപറമ്ബില് വാടകക്ക് താമസിക്കുകയാണ് നൗഷാദ്. പല മോഷണസംഭവങ്ങളിലും ഒരേ ശരീരപ്രകൃതമുള്ളയാളാണ് പ്രതി എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
പക്ഷേ ഇയാളെ കണ്ടെത്താനായിരുന്നില്ല. അഞ്ഞൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. കവര്‍ച്ചയുടെ സമയം, കവര്ച്ചക്കാരന് പോകുന്ന വഴി, സമയം എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു. പൊലീസിെന്റ വലയില്‍ വീഴാതെ സമര്‍ഥമായാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ. മനോജ്, സീനിയര്‍ സി.പി.ഒ എം. ഷാലു, സി.പി.ഒമാരായ എ. പ്രശാന്ത് കുമാര്‍, ഷാഫി പറമ്ബത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ എന്നിവരെ കൂടാതെ മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലു, സബ് ഇന്‍സ്പെക്ടര്‍ രമേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.