കോഴിക്കോട് തേനീച്ചയുടെ കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു


കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു.

ശനിയാഴ്ച വീട്ടില്‍ നിന്നാണ് സുധീഷിന് തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നോര്‍ത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഓഫീസ് ഡ്രൈവറാണ്.