കോഴിക്കോട് ഞായറാഴ്ച എല്ലാ കൂടിച്ചേരലും നിരോധിച്ചു; കല്യാണത്തിന് പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
കോഴിക്കോട്: ജില്ലയിൽ കടുത്ത നിയന്ത്രണം. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചു. ഞായറാഴ്ചകളില്‍ വിവാഹങ്ങളിൽ പരാമവധി 20 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ജില്ലയില്‍ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.