കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

റേഷന്‍ കടകള്‍ക്ക് നാളെ അവധി

സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ശ്രീനാരായണ ഗുരു സമാധി ദിനമായ നാളെ (സെപ്തംബര്‍ 21) റേഷന്‍കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം

വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ ജീവനക്കാരിലൊരാള്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരികരിച്ചതിനാല്‍ എല്ലാ റേഷന്‍ കാര്‍ഡ് അപേക്ഷകളും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വാടക വീട്, വാടക ക്വാര്‍ട്ടേഴ്‌സ്, ഷെഡ്, കുടില്‍, പുറമ്പോക്ക് ഭൂമി, ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, കടലോരം, പുഴയോരം, റോഡരിക്, റെയില്‍വക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, സ്വന്തമായി വീടുണ്ടായിട്ടും ന്യായമായ കാരണങ്ങളാല്‍ വീട്ടു നമ്പര്‍ ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി നേരിട്ടുള്ള അന്വേഷണവും ഫീല്‍ഡ് തല അന്വേഷണവും ആവശ്യമായതിനാല്‍ കോവിഡ് സാഹചര്യത്തില്‍ ഇത്തരം അപേക്ഷകള്‍ രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സ്വീകരിക്കൂ.

കൂടാതെ നിലവിലെ എ.എ.വൈ കാര്‍ഡുകള്‍, മുന്‍ഗണന കാര്‍ഡുകള്‍ എന്നിവ നിലനിര്‍ത്താമോ എന്ന ആവശ്യവുമായി വരുന്ന അന്വേഷണങ്ങളും അപേക്ഷകളും നേരില്‍ അന്വേഷണം ആവശ്യമായതിനാല്‍ ഇത്തരം അപേക്ഷകളും രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സ്വീകരിക്കു.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഹാജരാകണം

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സെപ്തംബര്‍ 22 ന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഐ.ടി.ഐ, കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ ഒന്‍പതിനും 9.30 നും ഇടയിലും, പ്ലസ് ടു, വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്ന് മുതല്‍ 475 വരെ റാങ്കുള്ളവര്‍ 9.30 നും 11.30 നും ഇടയിലും, 476 മുതല്‍ 706 വരെ റാങ്കുള്ളവര്‍ 11.30 നും 1.30 നും ഇടയിലും കോളേജില്‍ നേരിട്ട് ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. പ്രോസ്പെക്ട്സ് പ്രകാരമുള്ള എല്ലാ രേഖകളും, ഒന്നാം ഗഡു ഫീസായ 19100 രൂപയും സഹിതം രക്ഷിതാവിനോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹാജരാക്കണം.എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 4000 രൂപ. വിവരങ്ങള്‍ക്ക് www.polyadmission.org/let, ഫോണ്‍: 0496 2524920, 9497840006.

പാല്‍ ഗുണമേന്മ വര്‍ഷാചരണത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്നു

ജില്ലാ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാല്‍ ഗുണമേന്മ വര്‍ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് നാളെ (സെപ്തംബര്‍ 21) ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10.30ക്ക് ഭക്ഷ്യ സുരക്ഷ നിയമം – 2006, പാല്‍ ഗുണനിലവാരത്തിന്റെ പ്രാധാന്യം, വൈകിട്ട് ആറ് മണിക്ക് പാല്‍ ഗുണമേന്മ വര്‍ഷാചരണം, ക്ഷീരവികസന വകുപ്പിന്റെ പദ്ധതികള്‍, മിച്ചം വരുന്ന പാലില്‍ നിന്നും സ്വാദിഷ്ടമായ പാലുല്‍പ്പനങ്ങള്‍ എന്ന വിഷയത്തിലുമാണ് പരിശീലനം. ഗൂഗിള്‍ മീറ്റ് ലിങ്ക് http://meet.google.com/ewu-vwpz-mvz.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളതും ഗവ വനിതാ പോളിടെക്നിക് കോളേജ് ജില്ലയിലേക്ക് ഓപ്ഷന്‍ നല്‍കിയിട്ടുള്ളതുമായ വിദ്യാര്‍ഥിനികള്‍ക്ക് സെപ്തംബര്‍ 22 ന് കോളേജില്‍ അഡ്മിഷന്‍ നടത്തും. രാവിലെ 10 മണിക്ക് ഐ.ടി.ഐ ക്വാട്ട റാങ്ക് 11 വരെ, രാവിലെ 10.45 ന് പ്ലസ് ടു/വിഎച്ച്എസ്ഇ ക്വാട്ട, ജനറല്‍- റാങ്ക് 129 വരെ, എസ്സി – റാങ്ക് 412 വരെ. ഫീസ്, മറ്റ് വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2370714.

ജില്ലാതല അവലോകന സമിതി യോഗം 27 ന്

ജില്ലാതല അവലോകന സമിതി (ഡിഎല്‍ആര്‍സി) യോഗം സെപ്തംബര്‍ 27 ന് രാവിലെ 11 മണിക്ക് ഗൂഗില്‍ മീറ്റ് വഴി നടത്തുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എ.ഇ.ആന്റ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിജിറ്റല്‍ ഇലക്ട്രേണിക്സ് ലാബോറട്ടറിയിലേക്കാവശ്യമായ എഫ്.പി.ജി.എ ട്രെയിനര്‍ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണി വരെ. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

ക്വട്ടേഷന്‍ ക്ഷണിച്ചു

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ആറ് ഏക്കര്‍ ഭൂമിയും, ഗ്രീന്‍ ഹൗസും 11 മാസകാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്നു. പച്ചക്കറി, ഹൃസ്വകാല കൃഷിക്കായി താത്പര്യമുളള കര്‍ഷകര്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അടിസ്ഥാന ലേലതുക ഏക്കറിന് 10000 രൂപയായി നിശ്ചയിച്ചു. ഒരു ഏക്കര്‍ മുതല്‍ കൃഷിക്ക് എടുക്കാം. ഗ്രീന്‍ ഹൗസിന് അടിസ്ഥാന ലേലതുക പ്രതിമാസം 1000 രൂപയാണ്. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 28 രാവിലെ 11 മണി.

മെസ്സ് നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ കോവൂര്‍ വെളളിമാടുകുന്ന് റോഡിലെ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലെ മെസ്സ് നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2369545.

ഗസ്റ്റ് ലക്ചറര്‍ നിയമനം

തലശ്ശേരി ചൊക്ലിയിലെ ഗവ. കോളേജില്‍ ഹിസ്റ്ററി, ഫിലോസഫി, ഇംഗ്ലീഷ് (പാര്‍ട്ട് ടൈം), ഹിന്ദി (ഫുള്‍ ടൈം) വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം, അതത് വിഷയങ്ങള്‍ക്ക് സമയക്രമം പാലിച്ച് നേരിട്ട് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇംഗ്ലീഷ് – സെപ്തംബര്‍ 24 ന് രാവിലെ 10 മണി. ഹിന്ദി – രാവിലെ 10.30 മണി, ഫിലോസഫി – രാവിലെ 11 മണി, ഹിസ്റ്ററി – രാവിലെ 11.30 മണി. ഫോണ്‍ : 0490 2966800.

മൂന്നാംഘട്ട അലോട്ട്മെന്റ്- പ്രവേശനം ലഭിച്ചവര്‍ ഹാജരാകണം

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് അനുസരിച്ചു പ്രവേശനം ലഭിച്ചവര്‍ സെപ്തംബര്‍ 23,24,25,27,28 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും നിര്‍ദ്ദിഷ്ട ഫീസും സഹിതം രക്ഷിതാവിനോടൊപ്പം സ്ഥാപനത്തില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അഡ്മിഷന്‍ സമയത്ത് ആദ്യ ടെം ഫീസായ 9100 രൂപ (പി.ടി.എയും പ്ലേസ്മെന്റും പരിശീലനവും ഉള്‍പ്പെടെയുള്ള ആദ്യ ടേമിനുള്ള ഫീസ്) കൊണ്ടുവരണം. എസ്.സി.എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും.വിവരങ്ങള്‍ക്ക് 0496-2524920, 9847979857, 9961219065, www.polyadmission.org.

തീയതി, ബ്രാഞ്ച് എന്ന ക്രമത്തില്‍: സെപ്തംബര്‍ 23,24 ന് ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്. 25, 27 ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, 28 ന് 23 മുതല്‍ 27 വരെയുള്ള തീയതികളില്‍ പ്രവേശനം നേടാത്ത എല്ലാ ബ്രാഞ്ചുകള്‍ക്കും പങ്കെടുക്കാം.