കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/01/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം
ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിനായി സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് 0495 2370379.
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കുന്നമംഗലം ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് 2021-22 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2000 രൂപ നിരക്കില്‍ 184 അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി മൂന്ന് ഉച്ചക്ക് ഒരു മണി. ഫോണ്‍ : 0495 2800672, 7558947159.
ജല അതോറിറ്റിയില്‍ ക്വാളിറ്റി മാനേജര്‍
ജല്‍ ജീവന് മിഷന് പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്ട്രോള് ജില്ലാ ലാബിനു കീഴില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്ട്രോള് ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍ ( രണ്ട് ഒഴിവ്), ടെക്നിക്കല്‍ മാനേജര്‍ (അഞ്ച് ഒഴിവ്) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്കാലിക നിയമനം നടത്തുന്നു. എം.എസ്.സി. കെമിസ്ട്രിയും ജല ഗുണനിലവാര പരിശോധനയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. നാല്‍പ്പത് വയസ്സ് കവിയരുത്. ക്വാളിറ്റി മാനേജര്‍ക്ക് 20,000 രൂപയും ടെക്നിക്കല്‍ മാനേജര്‍ക്ക് 18,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. താല്പര്യമുള്ളവര്ക്ക് ജനുവരി 25 ന് രാവിലെ 11 മണിയ്ക്ക് മലാപ്പറമ്പിലെ ക്വാളിറ്റി കണ്ട്രോള് ഡിവിഷന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547638576.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട് ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി മൂന്ന്. ഫോണ്‍ : 0495 2461197.
ജനുവരി 23 ലെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റം
കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജനുവരി 23 ന് ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നം.003/2019) പരീക്ഷ ജനുവരി 27 ഉച്ചക്ക് 02.30 മുതല്‍ 04.15ലേക്കും ജനുവരി 23 ന് 10.30 മുതല്‍ ഉച്ചക്ക് 12.15 വരെ നടത്താന്‍ നിശ്ചയിച്ച ആരോഗ്യ/ ഐഎംഎസ് വകുപ്പുകളിലെ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് II (കാറ്റഗറി നം.101/2019, 144/2021 etc.) പരീക്ഷ ജനുവരി 28ന് ഉച്ചക്ക് 2.30 മുതല്‍ 4.15 ലേക്കും മാറ്റി നടത്താന്‍ നിശ്ചയിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ ടിക്കറ്റുമായി അതേ സെന്ററുകളില്‍ ഹാജരാകണം.
ടെണ്ടര്‍ ക്ഷണിച്ചു
വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 84 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0496 2515176, 9048823876
ഡി എൽ – എഡ് സീറ്റ് ഒഴിവ്
ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിൽ സീറ്റ് ഒഴിവ്. കോഴ്സിന് പി എസ് സി അംഗീകാരമുണ്ട്. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 ഇടയിൽ.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി , മറ്റ് അര്‍ഹതപ്പെട്ട വിഭാഗക്കാർക്ക് ഇ – ഗ്രാന്റ് വഴി ഫീസ് സൗജന്യമായിരിക്കും. ജനുവരി 28 വരെ അപേക്ഷ തീയതി നീട്ടിയിട്ടുണ്ട്. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.
റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ല
റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്‍ബ്ബന്ധമാണെന്ന് കാര്‍ഡുടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില ഈടാക്കി ചില കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കുന്നതായി പരാതികള്‍ ലഭിച്ചതായി അദ്ദേഹം അറിയിച്ചു. കാര്‍ഡുടമകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമായും എടുത്തിരിക്കണമെന്ന ഉത്തരവ് പൊതുവിതരണ വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല.
പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി ആധാര്‍ വലിപ്പത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ്, പ്ലാസ്റ്റിക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എന്നിവയാണ് നിലവില്‍ അനുവദിക്കുന്നത്. സപ്ലെ ഓഫീസില്‍ വരാതെ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വകുപ്പിന്റെ വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഇ-റേഷന്‍ കാര്‍ഡിന് 25 രൂപ, പ്ലാസ്റ്റിക് സ്മാര്‍ട്ട് കാര്‍ഡിന് 65 രൂപ വീതമാണ് അക്ഷയകേന്ദ്രങ്ങളിലെ സര്‍ക്കാര്‍ നിശ്ചയിച്ച പ്രിന്റിംഗ് ചാര്‍ജ്ജ്. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് തുടര്‍ന്നും അത് ഉപയോഗിക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
മേലടി ഐ.സി.ഡി.എസ് പരിധിയിലെ 130 അങ്കണവാടികളില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2606700 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കോഴിക്കോട് റൂറല്‍ ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലെ 180 അങ്കണവാടികളില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് ഉച്ചക്ക് ഒരു മണി . അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2966305 / 2 , 9497658860, 4446 693041 എന്ന നമ്പറില്‍ ബന്ധപ്പെടുക.