കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

30 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിന് അനുമതി

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള നിയമപരമായ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിന് 30 പേര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ഹിയറിങ്ങിലൂടെ അനുവാദം നല്‍കി. നിരാമയ ഇന്‍ഷുറന്‍സിന് മുഴുവന്‍ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ 16 അപേക്ഷകളും പരിഗണിച്ചു.

ആശ്വാസകിരണം വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, സ്പെഷല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.നാല് പേരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് ശുപാര്‍ശ ചെയ്തു.

കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സാമൂഹ്യനീതി ജൂനിയര്‍ സുപ്രണ്ട് സിനോ സേവി, ജില്ലാ ലോ ഓഫീസര്‍ സലിം പര്‍വീസ്, നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ പി.സിക്കന്തര്‍, ഡോ.അഖിലേഷ് കുമാര്‍, നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

റോഡ് അളവെടുപ്പ് ആരംഭിച്ചു

പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന 41 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന കുളങ്ങരത്ത് – നമ്പ്യാത്താന്‍ കുണ്ട് -വാളൂക്ക് – വിലങ്ങാട് റോഡിന്റെ അളവെടുപ്പ് ആരംഭിച്ചു. കുന്നുമ്മല്‍, നാദാപുരം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് കടന്നുപോകുന്നത്.10 മീറ്റര്‍ വീതിയിലാണ് ആധുനിക രീതിയില്‍ റോഡ് നവീകരിക്കുന്നത്.

തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, പഞ്ചായത്ത് പ്രസിഡന്റു മാരായ ബാബു കാട്ടാളി, വി.വി മുഹമ്മദലി, വി.കെ റീത്ത, നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബീന, ബ്ലോക്ക് മെമ്പര്‍മാരായ രജീന്ദ്രന്‍ കപ്പള്ളി, ടി.പി. വിശ്വനാഥന്‍, പഞ്ചായത്ത് അംഗങ്ങളായ എ.കെ.ബിജിത്ത്, സുധീര്‍ ടി, സജിത സുധാകരന്‍, ശശി ടി, അസീസ് സി.വി, കുഞ്ഞബ്ദുള്ള സി.പി, നസീറ കെ.പി , വി.ടി അജിത,ടി.സുരേന്ദ്രന്‍, റജീന പി, വിഷ്ണു കെ.ആര്‍, ടി.പി പവിത്രന്‍, അരവിന്ദന്‍ പി, ഒ.വിനോദന്‍, സുധീഷ് എടോനി പങ്കെടുത്തു.

ഭാസുര രൂപീകരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

ഭാസുര ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ രൂപീകരണവും പരിശീലന പരിപാടിയും അടുപ്പില്‍ കോളനി കേന്ദ്രീകരിച്ച് വിലങ്ങാട് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ.പി വസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ കമ്മിഷന്‍ അംഗം വി.രമേശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കമ്മീഷന്‍ അംഗം ബി.രാജേന്ദ്രന്‍ പരിശിലന ക്ലാസ് നയിച്ചു. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ, പി.കെ. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി, വാണിമേല്‍ പഞ്ചായത്ത് അംഗങ്ങളായ ശാരദ, ജാന്‍സി, ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞിരാമന്‍, ഇന്ദിര, ജില്ലാ പഞ്ചായത്ത് അംഗം സുരേന്ദ്രന്‍, ഊര് മൂപ്പന്‍ ജയന്‍ ഒ.സി, റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജിവ്, ടൈം ബല്‍ ഓഫിസര്‍ വി.സലീഷ്, നാദാപുരം എ.ഇ.ഒ വിനയരാജ്, വാണിമേല്‍ ഐ.സി.ഡി.എസ് ഓഫിസര്‍ രമ, എ.ടി.എസ്.ഒ സീമ പി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ശ്രീധരന്‍ കെ.കെ, നിജിന്‍ ടി.വി, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ സജി വന്‍ ടി.സി നന്ദി പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍/പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
18 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. താല്‍പര്യമുള്ളവര്‍ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, ബാലുശ്ശേരി, കോഴിക്കോട് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0496 2644678, 9846634678. വിവരങ്ങള്‍ക്ക് www.srccc.in.

ഗതാഗതം നിരോധിച്ചു

ജില്ലയിലെ മൈക്കാവ് -ശാന്തി നഗര്‍ റോഡില്‍ മൈക്കാവ് മുതല്‍ ശാന്തി നഗര്‍ വരെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 22) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മൈക്കാവ് നിന്നും ശാന്തിനഗര്‍ ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ കെ.ടി.എ റോഡിലെ കലന്തര്‍ മേട് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഏകാംഗ ഫോട്ടോ പ്രദര്‍ശനം

ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഡോ. ശ്രീജിത്ത് ഇ.കെ യുടെ ‘ലൈഫ് ഇന്‍ എ സ്നാപ്ഷോട്ട്’ ഏകാംഗ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 22) വൈകീട്ട് നാലിന് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ പ്രദര്‍ശനം നടക്കും. പ്രദര്‍ശനം 29ന് സമാപിക്കും.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച്് ഫെല്ലോ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബയോടെക്നോളജി/മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/തത്തുല്യ യോഗ്യത. അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യൂലര്‍ ബയോളജി മേഖലയില്‍ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ് കവിയരുത്. (നിയമാനുസൃത ഇളവ് ബാധകം). അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in, 8129166196.

കേരളോത്സവം- വിജയികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തിയ ഓണ്‍ലൈന്‍ കേരളോത്സവം 2021 ല്‍ വിജയികളായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കാണ് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹതയുളളത്. ലിസ്റ്റ് www.keralotsavam.com വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രിന്റിങ് ടെക്നോളജി ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രിന്റിംഗ് ടെക്നോളജി വിഷയത്തില്‍ ഡിഗ്രി/ത്രിവല്‍സര ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റ്, ട്രെയിനിംഗ് ഡിവിഷന്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. website : www.captkerala.com ഫോണ്‍: 0471-2474720, 0471-2467728.