കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/10/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
കോവിഡ് നിയമലംഘനം- 95 കേസുകൾ രജിസ്റ്റർ ചെയ്തു
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 95 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 51 കേസുകളും റൂറലിൽ 37 കേസുകളുമെടുത്തു.
അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍: അഭിമുഖം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും നിയമിക്കുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ യോഗ്യത – സിവില്‍ എഞ്ചിനിയീറിംഗ് ബിരുദം (എം.എസ് ഓഫീസ്, AUTO CAD, ലെവല്‍സ് എടുക്കുന്നതിലേയും മറ്റ് ഗവ.പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം), അക്രഡിറ്റഡ് ഓവര്‍സിയര്‍ യോഗ്യത – സിവില്‍ എഞ്ചിനിയീറിംഗില്‍ ത്രിവത്സര ഡിപ്ലോമ (എം.എസ് ഓഫീസ്, AUTO CAD, ലെവല്‍സ് എടുക്കുന്നതിലേയും മറ്റ് ഗവ. പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം). അഭിമുഖം നവംബര്‍ 15 ന് സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് നടത്തും. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മതിയായ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2372929.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇ ശ്രം പദ്ധതി- രജിസ്റ്റര്‍ ചെയ്യണം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും ആദായ നികുതി അടയ്ക്കാത്തവരുമായ എല്ലാ തൊഴിലാളികളും കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച ഇ ശ്രം പദ്ധതിയില്‍ അംഗങ്ങളായി 12 അക്ക ഐഡി കാര്‍ഡ് കൈപ്പറ്റണം. ഇതിനായി അക്ഷയ സെന്റര്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍. വിവരങ്ങള്‍ക്ക് – 0495 2372434.