കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (28-10-2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി വിഹിതം അടക്കാന്‍ ഡിസംബര്‍ വരെ അവസരം
പോസ്റ്റ് ഓഫീസ് വഴി കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നതിന് ചില സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഒക്ടോബര്‍ അവസാന തീയതിക്കുള്ളില്‍ അടക്കേണ്ട വിഹിതം 2021 ഡിസംബറിനുള്ളില്‍ അടവാക്കിയാല്‍ മതിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2966577.
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് സീറ്റൊഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിനകം ചേവായൂരിലുള്ള സി-ആപ്റ്റ് സബ്‌സെന്ററില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2356591, 2723666 ഇ- മെയില്‍ kozhikode@captkerala.com.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം
വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുളള സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമാകുന്ന അപേക്ഷകള്‍ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തി മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ htttps://kozhikode.nic.in എന്ന വെബ് സൈറ്റില്‍ Events ല്‍ waterspotseventregistrationform ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ beyporewaterfest@gmail.com മെയിലിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 15.
ജൂനിയര്‍ റഡിഡന്റുമാരുടെ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഗൈനക്കോളജി, പള്‍മണറി മെഡിസിന്‍, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്‌നോസിസ്, ഓഫ്താല്‍മോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലെ ജൂനിയര്‍ റഡിഡന്റുമാരുടെ ഒഴിവുകളിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരമാവധി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, ഡിഎന്‍ബി, എം.ഡി/എം.എസ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുളള അപേക്ഷ ഒക്ടോബര്‍ 30ന് വൈകീട്ട് അഞ്ചിനകം hresttgmcm@gmail.com ഇ മെയിലില്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0483 2764056.
ക്യാഷ് അവാര്‍ഡ് നല്‍കുന്നു
വിമുക്തഭടന്മാരുടെയും വിമുക്തഭട വിധവകളുടെയും മക്കളില്‍ ജില്ലയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സംസ്ഥാന/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+/എ1 മാര്‍ക്ക് ലഭിച്ചവര്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. എല്ലാ വിഷയത്തിലും എ+/എ1 നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ 2021 നവംബര്‍ മൂന്നിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2771881.
കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ മോണിറ്ററിങ്- അഭിമുഖം 30ന്
ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നതിനും അനുമതി നല്‍കുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംങ്ങ് കമ്മിറ്റിയിലെ സാങ്കേതിക വിദഗ്ധന്റെ തസ്തികയിലേക്ക് ഒക്ടോബര്‍ 30ന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതകള്‍ – മിറ്റ്ടെക്നോളജി/സ്ളോട്ടര്‍ഹൗസ് റെന്റിംങ്ങ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/ വിരമിച്ച ഉദ്യോഗസ്ഥന്‍, മീറ്റ്ടെക്നോളജിയില്‍ പ്രവിണ്യമുള്ള വെറ്റിനറി കോളേജ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.