കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (സെപ്റ്റം -8) രാവിലെ 10.30 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫില്‍ഡ് സര്‍വ്വീസ് എഞ്ചിനീയര്‍ (ടെക്നീഷ്യന്‍) യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/ബി.എസ്.സി ഇലക്ട്രോണിക്സ്, ടൂവീലര്‍ ലൈസന്‍സ് നിര്‍ബന്ധം), ഏരിയ സെയില്‍സ് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഇന്റേണ്‍, ടെലികോളര്‍ കം ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് യോഗ്യത: ബിരുദം, സോഫ്റ്റ്വെയര്‍ ട്രെയിനര്‍, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍- യോഗ്യത: ബി.ടെക്/എം.ടെക്/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബിസിഎ/എംസിഎ, ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35.വിവരങ്ങള്‍ക്ക്: http://calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176

മാപ്പിളകലാ അക്കാദമി പുരസ്‌കാരം

സാംസ്‌കാരിക വകുപ്പിന് കീഴിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിളസാഹിത്യം, മാപ്പിളകലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ് സമര്‍പ്പിക്കേണ്ടത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ പ്രസാധകര്‍ക്കോ പുരസ്‌കാരത്തിനായി പുസ്തകങ്ങള്‍ അയക്കാം. മൂന്നുകോപ്പികള്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 15. വിലാസം- സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി പി.ഒ, മലപ്പുറം 673638. അവാര്‍ഡ് തുകയും സാക്ഷ്യപത്രവും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 2021 ലെ വൈദ്യര്‍ മഹോത്സവത്തില്‍ സമ്മാനിക്കും. ഫോണ്‍: 0483 2711432.

പുരാരേഖാ പ്രദര്‍ശനവും സെമിനാറും മാറ്റിവച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുടെ ഭാഗമായി വൈദേശിക ശക്തികള്‍ക്കെതിരെയുളള പോരാട്ടങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന പുരാരേഖാ വകുപ്പ് കോഴിക്കോട് ടൗണ്‍ ഹാളില്‍ ഇന്ന് (സെപ്തംബര്‍ 7) നടത്താനിരുന്ന പുരാരേഖാ പ്രദര്‍ശനവും സെമിനാറും നിപ, കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി ഡയറക്ടര്‍ അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബി.എസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ പ്രവേശനത്തിനുളള ഏകജാലക സംവിധാനം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ http://www.admission.kannuruniversity.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. ആദ്യമായാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഷയത്തില്‍ ബിരുദപ്രവേശനം നടക്കുന്നത്. അണ്‍എയ്ഡഡ് സ്ഥാപനമായതിനാല്‍ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഏകജാലക സംവിധാനം വഴി തന്നെ അപേക്ഷ സമര്‍പ്പിക്കണം. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബില്‍ഡിങ്ങിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. ആറ് സെമസ്റ്ററുകളുളള ബി.എസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് ബിരുദ പഠനത്തിനുളള സെമസ്റ്റര്‍ ഫീസ് 40,000 രൂപയാണ്. ഫോണ്‍ 0490 2353600, 9400508499.

കിര്‍ടാഡ്സില്‍ കരാര്‍ നിയമനം

കോഴിക്കോട് കിര്‍ടാഡ്സ് വകുപ്പില്‍ വിവിധ പദ്ധതികളിലേക്ക് റിസര്‍ച്ച് അസോസിയേറ്റ്, മ്യൂസിയം റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് ഫെല്ലോ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, പ്രൊജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷ സെപ്തംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് കിര്‍ടാഡ്സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ അയക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് http://www.kirtads.kerala.gov.in

എം.ബി.എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സഹകരണ വകുപ്പിനു കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2021-23 ഫുള്‍ ടൈം എം.ബി.എ ഇന്ന് (സെപ്തംബര്‍ 07) രാവിലെ 10 മുതല്‍ 12.30 വരെ കിക്മ ക്യാമ്പസില്‍ ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തുന്നു.
ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ മാറ്റ്, സി മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി, എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക്: http://meet.google.com/hhx-outn-xmw. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, http://www.kicmakerala.in.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ മാനുഫാക്ടറിങ് ടെക്നോളജി ലാബിലേക്ക് ഡിജിറ്റല്‍ ടൂള്‍ ടിപ് ടെമ്പറേച്ചര്‍ ഇന്‍ഡിക്കേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് മണി വരെ. കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ജനറല്‍ ബേസിക് വര്‍ക്ക്ഷോപ്പിലേക്ക് ഹാന്‍ഡ് ടൂള്‍സ് ആന്‍ഡ് എക്യൂപ്മെന്റ്സ് വാങ്ങുന്നതിനും, എ ഇ ആന്‍ഡ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലബോറട്ടറിയിലേക്കാവശ്യമായ എഫ്പിജിഎ ട്രെയിനര്‍ ബോര്‍ഡ് വാങ്ങുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: http://www.geckkd.ac.in.

കോവിഡ് ആശുപത്രികളിൽ 1,266 കിടക്കകൾ ഒഴിവ്

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,830 കിടക്കകളിൽ 1,266 എണ്ണം ഒഴിവുണ്ട്. 77 ഐ.സി.യു കിടക്കകളും 47 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 475 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 337 കിടക്കകൾ, 24 ഐ.സി.യു, 32 വെന്റിലേറ്റർ, 232 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 973 കിടക്കകളിൽ 435 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 166 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,924 കിടക്കകളിൽ 1,455 എണ്ണം ഒഴിവുണ്ട്.

മുന്‍ഗണന കാര്‍ഡിനുളള അപേക്ഷ സ്വീകരിക്കുകയില്ല

കോവിഡ് ജാഗ്രത കണക്കിലെടുത്ത് തിരക്ക് കുറയ്ക്കുന്നതിനായി സെപ്തംബര്‍ എട്ടിന് മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല. എന്നാല്‍ സബ്സിഡി കാര്‍ഡുകള്‍ക്കുള്ള (നീല കാര്‍ഡ്) അപേക്ഷകള്‍ മാത്രം സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു

പത്തനംതിട്ട ആറന്മുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. ആദ്യഭാഗം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്തംബര്‍ 25 ലേക്ക് നീട്ടിയതായി കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), ആകെസീറ്റ് – 25, അധ്യയന മാധ്യമം – മലയാളം, യോഗ്യത – ബിടെക്, സിവില്‍ എന്‍ജീനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് – 200 രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം), പ്രായപരിധി – 35 വയസ്, യോഗ്യത – എസ്.എസ്.എല്‍.സി. ആകെസീറ്റ് – 40 (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു), അധ്യയന മാധ്യമം – മലയാളം, അപേക്ഷ ഫീസ്- 100 രൂപ.

ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, പ്രായപരിധി – ഇല്ല, യോഗ്യത – എസ്. എസ്.എല്‍.സി, ആകെ സീറ്റ് – 25, അപേക്ഷ ഫീസ് – 200 രൂപ.
അപേക്ഷഫോറം മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്തംബര്‍ 25. അപേക്ഷകള്‍ http://www.vasthuvidyagurukulam.comഎന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി അയയ്ക്കാം. വിവരങ്ങള്‍ക്ക്: 0468- 2319740, 9847053294,9947739442, 9847053293, http://www.vasthuvidyagurukulam.com.