കോഴിക്കോട് ജില്ലയില്‍ ട്രാന്‍സ്ജെന്റേഴ്സ് കമ്മ്യൂണിറ്റിയില്പ്പെടുന്നവര്ക്ക് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സംരക്ഷണവും പരിരക്ഷയും നല്‍കുന്നതിനായി സാമൂഹ്യനീതി ഓഫീസ് കേന്ദ്രമാക്കി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. കോവിഡ് 19 രോഗബാധിതരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ക്കായി ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാം. നമ്പര്‍ കോള്‍സെന്റര്‍ – 0495 22377911, ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍- നഗ്മ സുസ്മി (9947262317), സിസിലി ജോര്‍ജ് – 9539672278.