കോഴിക്കോട് ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം; വിശദാംശങ്ങള്‍ ചുവടെ


കോഴിക്കോട്: ജില്ലയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. ഒഴിവുളള തസിതികകളിലേക്ക് സെപ്റ്റംബര്‍ ഏഴിന് കൂടിക്കാഴ്ച നടത്തും.

സെയില്‍സ് ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യുട്ടീവ്, എക്‌സിക്യുട്ടീവ് ഓഫീസ് സെക്രട്ടറി, ടെലികോളര്‍ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ് (മാര്‍ക്കറ്റിങ്) (യോഗ്യത: ബിരുദം / എം.ബി.എ.), ഫാര്‍മസിസ്റ്റ് (യോഗ്യത: ഡി.ഫാം/ബി.ഫാം), ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ (യോഗ്യത: ബി.ടെക്.), അസിസ്റ്റന്റ് ടു എം.ഡി., പി.ആര്‍.ഒ. (യോഗ്യത: എം.ബി.എ.), വെല്‍ഫെയര്‍ ഓഫീസര്‍ (യോഗ്യത: മാസ്റ്റര്‍ ഇന്‍ സോഷ്യോളജി), ഓഫീസ് സ്റ്റാഫ് കം ഡാറ്റാ എന്‍ട്രി (യോഗ്യത: പ്ലസ്ടു, കംപ്യൂട്ടര്‍ പരിജ്ഞാനം) എന്നീ തസ്തികകളിലേക്കാണ് നിയമനം.

കൂടുതല്‍വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ഫോണ്‍: 0495 2370176.