കോഴിക്കോട് ജില്ലയില്‍ ഇന്ന് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യോക വാക്സിനേഷന്‍ ഡ്രൈവ്; കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകും


കോഴിക്കോട്: അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. ജില്ലയിലെ 18വയസ്സിന് മുകളിലുള്ള മുഴുവൻ അതിഥി തൊഴിലാളികൾക്കുമായി കോവിഡിൽ നിന്നും സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ അതിഥി തൊഴിലാളികൾക്ക് മാത്രമായി ആഗസ്റ്റ് 28 ശനി പ്രത്യേക കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതാണ്. അന്നേ ദിവസം എല്ലാ സർക്കാർ കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമായിരിക്കും.കോവിൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത എല്ലാ അതിഥി തൊഴിലാളികൾക്കും ഈ സൗകര്യം പ്രയോജന പ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വാക്സിൻ കൺട്രോൾ സെല്ലുമായി ബന്ധപ്പെടേണ്ടതാണ്: 7594001442

എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://selfregistration.cowin.gov.in/

http://https://www.cowin.gov.in

രജിസ്ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്.

രജിസ്ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.