കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; സജ്ജീകരണം കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മെയ് രണ്ടിന് രാവിലെ 8:00 മുതല്‍ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ആരംഭിക്കും. പൂര്‍ണമായും കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും നടപടിക്രമങ്ങള്‍. കൊയിലാണ്ടി 34, വടകര 37, കുറ്റ്യാടി 40, എലത്തൂര്‍ 35, കോഴിക്കോട് സൗത്ത് 34, എന്നിങ്ങനെയും നാദാപുരം പേരാമ്പ്ര ബാലുശ്ശേരി കോഴിക്കോട് നോര്‍ത്ത് ബേപ്പൂര്‍ കുന്നമംഗലം കൊടുവള്ളി തിരുവമ്പാടി മണ്ഡലങ്ങളില്‍ 28 വീതവുമാണ് ടേബിള്‍ വിന്യാസം. ടേബിള്‍കളുടെ എണ്ണത്തില്‍ വരുംദിവസങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

വോട്ടെണ്ണലിനായി ആയി 617 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 750 കൗണ്ടിംഗ് അസിസ്റ്റന്റ് മാര്‍, 837 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, ഭരണാധികാരികള്‍, ഉപ ഭരണാധികാരികള്‍, ഡാറ്റാ എന്‍ട്രി ടാബുലേഷന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്‍കോര്‍ പോര്‍ട്ടല്‍ വഴി തല്‍സമയം ലഭ്യമാക്കും. ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റ് മാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുണ്ടാവും.

കോഴിക്കോട് ജില്ലയിലെ കൗണ്ടിംഗ് കേന്ദ്രങ്ങള്‍ ഇവയൊക്കെയാണ്

കൊയിലാണ്ടി ഗവണ്‍മെന്റ് എച്ച് എസ് എസ് പയ്യോളി
വടകര ഗവണ്‍മെന്റ് കോളേജ് മടപ്പള്ളി
കുറ്റ്യാടി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നാഥാപുരം ഗവണ്‍മെന്റ് ഗേള്‍സ് എസ് മടപ്പള്ളി