കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകളിൽ നാലിലൊന്നും കൊയിലാണ്ടി നഗരസഭയിൽ; സ്ഥിതി ഗുരുതരം, ജാഗ്രത


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകളിൽ നാലിലൊന്നും കൊയിലാണ്ടി നഗരസഭയില്‍ നഗരസഭയില്‍ നിന്നുള്ളത്. കൊയിലാണ്ടി നഗരസഭയില്‍ മാത്രം 25 കണ്ടെയ്ന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടി നഗരസഭയില്‍ കോവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുന്നത് വളരെ ഭീതിയുണര്‍ത്തുന്ന വിഷയമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി സുധ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി നഗരസഭയിലെ 25 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്‌. 1, 2, 3, 4, 5, 7, 8, 9, 10, 11, 12, 13, 14, 16, 17, 19, 20, 21, 22, 26, 27, 29, 30, 33, 34 തുടങ്ങിയ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്.

കോവിഡ് വ്യാപനം അതിവേഗത്തിലാണ് എന്നതിന്റെ തെളിവാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം പൊതുജനം നിസ്സംഗത കാണിച്ചു. അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കരുത്.

കോവിഡ് വ്യാപനം കുറയ്ക്കാന്‍ നഗരസഭ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനം
പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കെപി സുധ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.