കോഴിക്കോട് ചേവായൂരില്‍ വിരമിച്ച പൊലീസുകാരന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍


കോഴിക്കോട്: ചേവായൂരില്‍ വിരമിച്ച പൊലീസുകാരന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം സ്വദേശി സ്റ്റിന്‍ ജേക്കബിന്റെ (72) മൃതദേഹമാണ് കാളാണ്ടിത്താഴത്ത് റോഡരികില്‍ കണ്ടത്.

പുലര്‍ച്ചെ 2.15 ഓടെ റോഡിന് സമീപത്തുകൂടെ കടന്നുപോയ യാത്രക്കാരനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്യാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ രോഗാവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.