കോഴിക്കോട് ചെരുപ്പ് കമ്പനിയില്‍ വന്‍തീപിടിത്തം; കട പൂര്‍ണമായി കത്തിനശിച്ചു



കോഴിക്കോട്: കൊളത്തറ റഹ്‌മാന്‍ ബസാറില്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ആളപായമില്ല.

ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്ത് താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അപകടത്തില്‍ കട പൂര്‍ണമായി കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്ക് ത്രീ എന്ന ചെരുപ്പ് കമ്പനിയുടെ ഗോഡൗണിലാണ് അപകടമുണ്ടായത്. 160ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഗോഡൗണിന് സമീപം താമസിച്ചിരുന്നു. ഇവരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.