കോഴിക്കോട് 299 പുതിയ കോവിഡ് രോഗികള്‍; ടി.പി.ആര്‍: 6.90 ശതമാനം, രോഗമുക്തി നേടിയവര്‍ 311


കോഴിക്കോട്: ജില്ലയില്‍ 299 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 311 പേര്‍ കൂടി രോഗമുക്തി നേടി. 6.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സമ്പര്‍ക്കം വഴി 295 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4413 പേരെ പരിശോധനക്ക് വിധേയരാക്കി.
രോഗം സ്ഥിരീകരിച്ച് 2758 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 303 പേര്‍ ഉള്‍പ്പടെ 14855 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1201058 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4280 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 2758

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 56

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 110

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 2280