കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നൽകണം; എഐവൈഎഫ്


കൊയിലാണ്ടി: കോരപ്പുഴ പാലത്തിന് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കേളപ്പജിയുടെ പേര് നൽകണമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ.ടി. വിനീഷ് അധ്യക്ഷത വഹിച്ചു.

സുമേഷ്.ഡി.ഭഗത്, കെ.എസ്.രമേഷ് ചന്ദ്ര, ബി.ദർശിത്ത്, അമൽജിത്ത്, രൂപേഷ് പുറക്കാട, ചൈത്ര വിജയൻ, അശ്വിൻ രമേഷ്, നൗഷാദ് ചീനിച്ചേരി, പി.ടി.അക്ഷയ്, അജീഷ് പൂക്കാട്, അജീഷ് കൊളക്കാട്, ബൈജു, എം.കെ.ബിനു എന്നിവർ സംസാരിച്ചു.

1937ൽ കേളപ്പജി മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡിസ്ട്രിക്ട് ബോർഡാണ് കോരപ്പുഴ പാലം, മൂരാട് പാലം എന്നിവ നിർമ്മിക്കാൾ തീരുമാനിച്ചത്. ചങ്ങാടം കടന്നുള്ള യാത്രാദുരിതം മനസ്സിലാക്കിയാണ് കേളപ്പജി പാലം നിർമ്മാണത്തിന് മുൻതൂക്കം നൽകിയത്. ചെന്നൈയിലെ ഗാനൻ ഡെങ്കർലി കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയത്.

1938 ൽ പ്രവൃത്തി ആരംഭിച്ച് 1940 ൽ പണി പൂർത്തിയായി. കോരപ്പുഴ പാലത്തിന്റെ ശിലാഫലകത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായ തന്റെ പേര് ഉൾപ്പെടുത്തരുതെന്ന് കേളപ്പജി നിർബന്ധം പിടിക്കുകയായിരുന്നു. ഗ്രാമ വികസന ഫണ്ട് ഉപയോഗിച്ച് ഡിസ്ട്രിക്ട് ബോർഡ് നിർമ്മിച്ച പാലം എന്നു മാത്രമാണ് ഫലകത്തിൽ രേഖപ്പെടുത്തിയത്.