കോണ്‍ഗ്രസ് കൈത്താങ്ങിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ അണുവിമുക്തമാക്കുന്ന പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി


മേപ്പയൂര്‍: കോണ്‍ഗ്രസ് കൈത്താങ്ങിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വി.ഇ.എം. യു പി സ്‌കൂളില്‍ മേലടി ബ്ലോക്ക് പഞ്ചായത്തംഗം അഷിത നടുക്കാട്ടില്‍ നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ ഇ കെ മുഹമ്മദ് ബഷീര്‍ ആധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, സി.പി നാരായണന്‍ ശ്രീനിലയം, വിജയന്‍ ആന്തേരി, ഗോപാലകൃഷ്ണന്‍, സത്യന്‍ വിളയാട്ടൂര്‍, ആര്‍.കെ ഗോപാലന്‍, പറമ്പാട്ട് സുധാകരന്‍, എം.മനോഹരമാരാര്‍, പി.കെ സുധാകരന്‍, അശോകന്‍ ചൂരപ്പറ്റ, പി.കെ നാരായണന്‍, പി.സി.രാജേന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.

എടയിലാട്ട് ഉണ്ണികൃഷ്ണന്‍ സ്വാഗതവും എം.വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജിതിന്‍ നരക്കോട് പി.കെ, രാധാകൃഷ്ണന്‍, ബൈജു എന്‍,കെ ശശിധരന്‍, എ.സത്യനാഥന്‍, നാസിബ് കരുവോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.