ചക്കിട്ടപാറയിൽ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പ്രവര്‍ത്തകയെ സ്വീകരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറയിൽ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനെത്തിയ പ്രവര്‍ത്തകയ്ക്ക് സ്വീകരണം നല്‍കി. അന്നമ്മ കോക്കാട്ട് കിഴക്കയിലിനെ പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ കെ. സുനില്‍ ഹോമിയോ ബ്രാഞ്ച് സമ്മേളനത്തില്‍ വച്ച് അന്നമ്മയ്ക്ക് പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.