കോണ്‍ഗ്രസ് നിലപടുകള്‍ ബിജെപിക്ക് സഹായകമെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു
പേരാമ്പ്ര: ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപടുകള്‍ ബിജെപിക്ക് സഹായകമാവുകയാണെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു പറഞ്ഞു. ഇത് രാജ്യത്തിന്റെ രക്ഷക്ക് പ്രയോജനകരമാവുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് പി.പി. രാമകൃഷ്ണന്‍ , ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍, ജില്ല സെക്രട്ടറി പ്രതീഷ് നടുക്കണ്ടി, സംസ്ഥാന കമ്മിറ്റി അംഗം ബാലന്‍ കിഴക്കയില്‍, എന്‍എംസി സംസ്ഥാന കമ്മിറ്റി അംഗം ടി.വി. മാധവി അമ്മ, അജിത കുന്നത്ത്, കെ.കെ. രാജേഷ്, അഷറഫ് മേപ്പയ്യൂര്‍, ഒ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനി മനത്താനത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് സഫ മജീദ് നന്ദിയും പറഞ്ഞു.