കോട്ടുരില്‍ കാട്ടുപന്നി കിണറ്റിൽ വീണ് ചത്ത നിലയില്‍
നടുവണ്ണൂർ: കോട്ടൂരിലെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. മാണിക്കോത്ത് മീത്തല്‍ ദേവിയുടെ വീട്ടിലെ കിണറ്റിലാണ് പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ദുർഗന്ധത്തെത്തുടർന്ന് പറമ്പിന്റെ ഉടമ നടത്തിയ പരിശോധനയിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. പെരുമണ്ണാമൂഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. ഗോപി, പദ്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ ജഡം പുറത്തെടുത്ത് പരിശോധന നടത്തി. പന്നി കിണറ്റില്‍ വീണിട്ട് രണ്ടുമൂന്നു ദിവസം പഴക്കമുണ്ടെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.