കൊവിഡ് വ്യാപനം രൂക്ഷം: ജില്ലയില്‍ ഇന്ന് 791 പുതിയ കേസുകള്‍,


കോഴിക്കോട്: ജില്ലയില്‍ 791 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 781 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5968 പേരെ പരിശോധനക്ക് വിധേയരാക്കി. 301 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2046 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 22322 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേ സമയം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 176
അരിക്കുളം – 12
അഴിയൂര്‍- 6
ചാത്തമംഗലം- 7
ചേമഞ്ചേരി – 8
ചെങ്ങോട്ട് കാവ് – 8
ചെറുവണ്ണൂര്‍ – 6
ചോറോട്-36
ഏറാമല – 24
ഫറോക്ക് – 5
കടലുണ്ടി – 5
കക്കോടി – 15
കാരശ്ശേരി- 7
കിട്ടപ്പാറ-35
കായക്കൊടി – 5
കിഴക്കോത്ത് – 22
കോടഞ്ചേരി-17
കൊടുവള്ളി – 25
കൊയിലാണ്ടി – 18
കുന്നമംഗലം-17
കുറുവട്ടൂര്‍ – 6
മണിക്കൂര്‍- 18
മാവൂര്‍ബ 11
മേപ്പയൂര്‍-6
മൂടാടി – 5
മുക്കം – 13
ഒഞ്ചിയം – 5
പയ്യോളി – 13
പേരാമ്പ്ര – 13
പെരുമണ്ണ – 13
പെരുവയല്‍ – 12
പുതുപ്പാടി – 14
തലക്കുളത്തൂര്‍-14
താമരശ്ശേരി – 15
തിക്കോടി – 12
തിരുവമ്പാടി – 11
തുറയൂര്‍-23
ഉള്ള്യേരി – 5
വടകര-41
വേളം – 10

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5715
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 155
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42